_ _    _ _____  ___   __                       
 __      _(_) | _(_)___ / ( _ ) / /_   ___ ___  _ __ ___  
 \ \ /\ / / | |/ / | |_ \ / _ \| '_ \ / __/ _ \| '_ ` _ \ 
  \ V  V /| |   <| |___) | (_) | (_) | (_| (_) | | | | | |
   \_/\_/ |_|_|\_\_|____/ \___/ \___(_)___\___/|_| |_| |_|

ന്യായോപയോഗം

ന്യായോപയോഗം എന്നത് ഒരു നിയമസംജ്ഞയാണ്. സ്രഷ്ടാവിന്റെ അനുമതിയില്ലാതെ തന്നെ പകർപ്പവകാശം ഉള്ള ഒരു സൃഷ്ടി പരിമിതവും ന്യായവും മാന്യവുമായ ഉപയോഗത്തിന് നിയമം നൽകുന്ന മറ്റുള്ളവർക്ക് അനുമതിയാണ് ന്യായോപയോഗം എന്ന സംജ്ഞയിലൂടെ സ്വതേ വിവക്ഷിക്കുന്നത്. രചയിതാവിന് തന്റെ രചനമേലുള്ള പകർത്തുന്നതിനും, വിൽക്കുന്നതിനും മറ്റും ഉള്ള അവകാശമായ പകർപ്പവകാശം ഇവിടെ ലഘൂകരിക്കുന്നു. പകർവ്വകാശത്തിന്മേലുള്ള ഒരു ഒഴിവാക്കലാണിത്. അമേരിക്ക അതിന്റെ അമേരിക്കൻ ഐക്യനാടുകളിലെ പകർപ്പവകാശ നിയമത്തിൽ പഠനത്തിനും, ഗ്രന്ഥശാലയിൽ സൂക്ഷിക്കുന്നതിനും, ഗവേഷണത്തിനും, ഹാസ്യാനുകരണത്തിനും, ഇത്തരം പകർപ്പവകാശമുള്ള സൃഷ്ടി രചയിതാവിന്റെ അനുവാദം കൂടാതെ ഉപയോഗിക്കുന്നതിന് ന്യായീകരണം നൽകുന്നു, അതായത് ന്യായോപയോഗാനുമതി നൽകുന്നു.

പ്രാധാന്യം

സ്രഷ്ടാവിന് തന്റെ രചനയിൽ അവകാശം ഉണ്ട്. പക്ഷേ അത് പൊതുനന്മക്ക് എതിരാവുകയും അരുത്.സ്രഷ്ടാവിന്റെ അവകാശം ഹനിക്കാതെ എന്നാൽ പൊതുതാല്പര്യത്തിന് വിഘാതമാകാതെ ന്യായോപയോഗം' പൊതുതാല്പര്യത്തിനും സ്രഷ്ടാവിന്റെ അവകാശത്തിനും മദ്ധ്യനില കൈക്കൊള്ളുന്നു.

അവലംബം